തൃശൂർ: മാഫിയകളുടെ ബിനാമി ഇടപെടൽ മൂലം ജില്ലയിൽ റേഷൻ വിട്ടെടുപ്പ്-വിതരണ വാഹന കരാർ നടപടികൾ എങ്ങുമെത്തിയില്ല. ഉദ്യോഗസ്ഥ രാഷ്ട്രീയ ബിനാമി കൂട്ടുകെട്ടാണ് റേഷൻ വിതരണം സുതാര്യമാക്കുന്ന കരാർ നടപ്പാകാതെ പോകാൻ കാരണം.
സംസ്ഥാനത്ത് 75 താലൂക്കുകളിൽ 57 എണ്ണത്തിൽ പുതിയ കരാർ നടപ്പാക്കി കഴിഞ്ഞു. ബാക്കി 18ൽ 12 താലൂക്കുകളിലെ ടെൻഡറുകളിൽ ഒന്ന് വന്നതോടെ വീണ്ടും നടപടികളുമായി. എന്നാൽ, ജില്ലയിൽ കൊടുങ്ങല്ലൂർ ഒഴികെ ആറു താലൂക്കുകളിൽ നടപടികൾ ചുവപ്പുനാടയിലാണ്.
2020 ജൂൈലയിലാണ് എഫ്.സി.ഐയിൽ നിന്നും ഗോഡൗണുകളിലേക്കും അവിടെനിന്ന് റേഷൻകടകളിലേക്കും വസ്തുക്കൾ വിതരണം െചയ്യാൻ കരാർ നടപടികൾ തുടങ്ങിയത്.
എൻ.എഫ്.എസ്.എ കരാറിൽ ജില്ലയിൽ ബിനാമികൾ കയറി കൂടിയതോടെ ടെൻഡറിൽ പങ്കെടുത്തതിൽ ഒരാൾ ഹൈകോടതിയിൽ കേസ് നൽകി. ഇേതാടെ ജില്ലയിലെ ഏഴെണ്ണത്തിൽ കൊടുങ്ങല്ലൂർ ഒഴികെ ആറ് താലൂക്കുകളിലെയും കരാർ നടപടികൾ റദ്ദാക്കെപ്പട്ടു. കൊടുങ്ങല്ലൂരിൽ ഏക ടെൻഡർ വന്നതിനാൽ വീണ്ടും വിളിക്കാനും തീരുമാനമായി.
എന്നാൽ ബാക്കി ആറു താലൂക്കുകളിൽ പുതിയ കരാർ നടപടികൾ തുടരാനുമായില്ല. അതിനിടെ ഹൈകോടതി ഇടപെട്ട് നിലവിൽ ബിനാമികൾ തുടരുന്ന താൽക്കാലിക കരാർ അടിയന്തരമായി നിർത്താനും പുതിയ ടെൻഡർ വിളിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് നാലു മാസം സാവകാശവും നൽകി.
എന്നാൽ ഈ കാലാവധി കഴിഞ്ഞെങ്കിലും നടപ്പാക്കുന്നതിൽ സപ്ലൈേകാ വിമുഖത കാണിച്ചു. നേരത്തെ ഹരജി നൽകിയ വ്യക്തി കോടതിയലക്ഷ്യക്കേസ് നൽകുന്നതിന് കാര്യങ്ങൾ നീക്കുകയാണ്. ഇതിന് മുന്നോടിയായി സപ്ലൈകോ അധികൃതർക്ക് നോട്ടീസ് ഉടനെ നൽകും. രാഷ്ട്രീയ സമ്മർദം മൂലമാണ് നടപടി എടുക്കാതെ ഉദ്യോഗസ്ഥരാൽ മാഫിയകൾ സംരക്ഷിക്കപ്പെടുന്നത്.
ജില്ലയിൽ ആഴത്തിൽ വേരൂന്നിയ മാഫിയകൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് സംരക്ഷണം തീർക്കുന്നത്. കഴിഞ്ഞ തവണ സപ്ലൈകോ നടത്തിയ ടെൻഡർ നടപടികൾ കോടതി കയറിയതും ഈ മാഫിയയുടെ ബിനാമികൾക്ക് ടെൻഡർ ലഭിച്ചതോെടയാണ്. അതിനിടെ സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ ബിനാമികൾക്ക് കരാർ ലഭിച്ചുവെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ കോടതി ഇടപ്പെട്ട് താൽക്കാലിക കരാർ അവർക്ക് തന്നെ നൽകി. 10 ലക്ഷം രൂപ കെട്ടിവെക്കണമെന്ന മാനദണ്ഡങ്ങൾ പാലിക്കാെതയാണ് രണ്ട് വർഷത്തിൽ അധികമായി ഇക്കൂട്ടർക്ക് താൽക്കാലിക വാഹന കരാർ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.