പെ​രു​മ്പി​ലാ​വ് ഒ​രു​ക്കാ​ൽ​കു​ന്ന് ക്വാ​റി

ക്വാറി മാഫിയക്കെതിരെ ഒരുക്കാൽകുന്ന് നിവാസികൾ സമരത്തിലേക്ക്

പെ​രു​മ്പി​ലാ​വ്: ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലെ ഒ​രു​ക്കാ​ൽ​കു​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​ഷ​ണി​യാ​യി മാ​റി​യ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്.

ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടു​കാ​ർ ക്വാ​റി ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഒ​രു​ക്കാ​ൽ​കു​ന്നി​ലെ വി.​ബി ഗ്രാ​നൈ​റ്റ് എ​ന്ന സ്ഥാ​പ​നം അ​ന​ധി​കൃ​ത​മാ​യി പാ​റ​ഖ​ന​നം ന​ട​ത്തു​ക​യും വ​ലി​യ​രീ​തി​യി​ൽ കു​ന്നി​ടി​ച്ച് നി​ര​ത്തു​ക​യും ചെ​യ്ത​തി​നാ​ൽ ജി​യോ​ള​ജി വി​ഭാ​ഗം പി​ഴ ചു​മ​ത്തി​യി​രു​ന്നു.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭൂ​മി​കു​ലു​ക്കം പോ​ലു​ള്ള​വ അ​നു​ഭ​വ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പാ​റ ഖ​ന​നം ത​ട​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വീ​ണ്ടും ക്വാ​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി മ​ണ്ണി​ടി​ച്ച് നി​ര​ത്തു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ൽ​പോ​ലും ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്ത് പ​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ധി​കാ​രി​ക​ളെ​യും വി​ല​ക്കെ​ടു​ത്ത് യാ​തൊ​രു​വി​ധ പാ​രി​സ്ഥി​തി പ​ഠ​ന​വും കൂ​ടാ​തെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ​രാ​തി ക​ണ​ക്കി​ലെ​ടു​ക്കാ​തെ വീ​ണ്ടും പാ​റ പൊ​ട്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്.

ഇ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടും അ​ധി​കാ​രി​ക​ൾ നി​സ്സം​ഗ​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നാ​ട്ടു​കാ​ർ സം​യു​ക്ത സ​മ​ര​സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് പ്ര​ക്ഷോ​ഭം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന് മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, ജി​യോ​ള​ജി വി​ഭാ​ഗം, ക​ല​ക്ട​ർ തു​ട​ങ്ങി മു​ഴു​വ​ൻ അ​ധി​കാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മി​തി പ​രാ​തി ന​ൽ​കി. വേ​ണ്ടി​വ​ന്നാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നും സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സ​മ​ര സ​മി​തി നേ​താ​ക്ക​ളാ​യ വാ​ർ​ഡ് മെം​ബ​ർ ശ്യാം​ജി​ത രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ. അ​ഷ്റ​ഫ്, കെ.​കെ. അ​ബ്ദു​ൽ റ​സാ​ഖ്, ഇ.​കെ. ഉ​മ്മ​ർ, കെ.​എ. ജ​ബ്ബാ​ർ, എ​ൻ.​എം. ഹ​മീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Residents are ready to strike against the quarry mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.