മാള: അപകട മുനമ്പിൽ കുണ്ടൂർ-കണക്കൻകടവ് പുഴയോര റോഡ്. ജില്ലയെ എറണാകുളം ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ഒരു കിലോമീറ്റർ ദൂരം പുഴയോരമാണെങ്കിലും റോഡിന് സംരക്ഷണഭിത്തി ഭിത്തിയില്ല. റോഡരികിൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. റോഡിൽ നിന്ന് പത്തടി താഴ്ചയിലാണ് പുഴ എന്നതും ഭീതി ജനിപ്പിക്കുന്നു. മതിയായ വീതിയില്ലാത്തതിനാൽ ഇതുവഴി വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ സൈഡ് കൊടുക്കൽ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
2018ലെ പ്രളയത്തിൽ ഈ റോഡ് മുങ്ങിപ്പോയിരുന്നു. ഇതുവഴി കണക്കൻകടവ്-ചാലക്കുടി ബസ് സർവിസ് നിലവിലുണ്ട്. പുഴയരികിൽ കരിങ്കൽ ഭിത്തി നിർമിച്ച് റോഡിന് വീതി കൂട്ടണമെന്നാണ് ആവശ്യം. പുഴക്കരയിൽ വീതി കൂടുതലുള്ള ഭാഗത്ത് മണ്ണിട്ട് കെട്ടി ഉയർത്തി പാർക്ക് നിർമിക്കണമെന്നും അഭിപ്രായമുണ്ട്.
കുഴൂർ പഞ്ചായത്ത് 10ാം വാർഡ് ആലമിറ്റത്താണ് പുഴയോരം. റോഡിന്റെ സംരക്ഷണഭിത്തി നിർമിക്കാൻ ഫണ്ടുകൾ ഒന്നും വകയിരുത്തിയിട്ടില്ലെന്ന് അറിയുന്നു. രാത്രികാലങ്ങളിൽ മഴ ശക്തമായി പെയ്താൽ റോഡ് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ഇവിടെ റിഫ്ലക്റ്റിവ് ദിശ ബോർഡുകളും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.