പട്ടിക്കാട്: കുതിരാന്‍ തുരങ്കപാതക്ക് മുകളിലെ മണ്ണ് നീക്കുന്നതിനിെട പാറവീണ് തുരങ്ക കവാടത്തില്‍ ദ്വാരം രൂപപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെ ഇരുമ്പുപാലം ഭാഗത്തെ കവാടത്തിലാണ് സംഭവം. വലിയ പാറ അടര്‍ന്ന് തുരങ്കപാതക്ക് മുന്നില്‍ അർധവൃത്താകൃതിയില്‍ നിർമിച്ച കോണ്‍ക്രീറ്റ് ചുമരിലേക്ക് വീഴുകയായിരുന്നു.
തുരങ്കത്തിന് അകത്തെ വയറിങ്ങിനും ലൈറ്റുകള്‍ക്കും കേട് സംഭവിച്ചു. വർഷക്കാലം വരാനിരിക്കെ തുരങ്കപാതയുടെ മുകളിലെ കുന്ന് അടർന്നുവീഴുന്നത് ഒഴിവാക്കി സുരക്ഷിതമാക്കേണ്ടതുണ്ട്.
സർക്കാറും നിർമാണ കമ്പനിയും ദേശീയപാത അതോറിറ്റിയും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തുരങ്കപാതയുടെ ഇരുഭാഗവും കോൺക്രീറ്റ് ചെയ്ത് മണ്ണിടിച്ചിൽ ഒഴിവാക്കേണ്ടതും അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.