ഇന്ത്യക്ക് മൂന്ന് സ്വർണം കൂടി ലഭിച്ചു. സുപ്രധാന മാറ്റങ്ങളുമായി അയച്ചു. ആദ്യ എഡിഷനിൽ ഉണ്ടായിരുന്നു റഗ്ബി കോഴിക്കോട് വാർത്തയും താഴെ കാണുന്ന മലപ്പുറം വാർത്തയും സെക്കൻഡ് ഫയലായി ഉപയോഗിക്കുക. ..... സുബ്രതോ കപ്പ് 14 മുതൽ മലപ്പുറത്ത് മലപ്പുറം: മോശം കാലാവസ്ഥയെത്തുടർന്ന് മാറ്റിവെച്ച സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്‍റ് ഈ മാസം 14 മുതൽ 17 വരെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 17 ആൺ/പെൺ, അണ്ടർ 14 ആൺ വിഭാഗം സംസ്ഥാനതല മത്സരങ്ങളാണ് നടക്കുക. ഈ മാസം നാലുമുതൽ ഏഴുവരെ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. സബ് ജില്ല, റവന്യൂ ജില്ല മത്സരങ്ങളിലൂടെ തെരഞ്ഞെടുത്ത ജില്ലയിലെ സ്കൂൾ ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികളായ ടീമുകൾ www.subrotocup.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിനുസമീപത്തെ പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ 13ന് വൈകീട്ട് അഞ്ചുമുതൽ രജിസ്ട്രേഷൻ ആരംഭിക്കും. അണ്ടർ 17 ആൺ വിഭാഗത്തിന് ഈ മാസം 13നും അണ്ടർ 14 ആൺ വിഭാഗത്തിന് 14നും അണ്ടർ 17 പെൺ വിഭാഗത്തിന് 15നും രജിസ്ട്രേഷൻ നടക്കും. ഫോൺ: 9846769099, 9846134528.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.