തൃശൂർ: പൊലീസ് ചമഞ്ഞ് വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. നെഹ്റു പാർക്കിന് സമീപം ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. സാധാരണ വേഷത്തിൽ എത്തിയ രണ്ടുപേർ ഇവരുടെ മാലയും വളയുമാണ് കവർന്നത്. സ്വർണം നഷ്ടപ്പെട്ട ആമ്പല്ലൂർ അളഗപ്പനഗറിൽ ഉഷ (62) തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കവർച്ചക്കുശേഷം ജില്ലയിൽനിന്ന് കടന്ന ഇവരെ ആലപ്പുഴയിൽ പിടികൂടിയതായി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.