വേലൂർ: വേലൂരിൽ തെരുവുനായ്ക്കളുടെ വിളയാട്ടത്തിൽ അഞ്ച് ആടുകൾ ചത്തു. രണ്ടെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. ഇവ രക്ഷപെടാൻ സാധ്യതയില്ല. വെങ്ങലശ്ശേരി സുഭദ്ര നിവാസിൽ ശങ്കരനാരായണൻ നമ്പ്യാരുടെ വീടിനോട് ചേർന്ന കൂട്ടിൽ സംരക്ഷിച്ച ആടുകളെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കൂടിന്റെ അഴികൾ പൊളിച്ച് അകത്തു കയറി ആക്രമിച്ചത്. എഴുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇതിൽ പഞ്ചായത്തിൽനിന്ന് നൽകിയ രണ്ട് ആടുകൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത്. തെരുവ് നായ്ക്കളെ നിർമാർജനം ചെയ്യാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വേലൂർ 12ാം വാർഡ് മെംബർ സി.ഡി. സൈമൺ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.