മാള: സബ് രജിസ്ട്രാർ ഓഫിസിന്റെ പുതിയ കെട്ടിടം ചൊവ്വാഴ്ച രാവിലെ 11ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 110.80 ലക്ഷം രൂപ വകയിരുത്തി. 3558 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു നിലകളിലായാണ് കെട്ടിടത്തിന്റെ നിർമാണം. 1915 ആഗസ്റ്റ് 17ന് പ്രവർത്തനം ആരംഭിച്ച ഈ സബ് രജിസ്ട്രാർ ഓഫിസ് പരിധിയിൽ മാള, പായ്യെ പുത്തൻചിറ പഞ്ചായത്തുകളിലെ ഏഴു വില്ലേജുകളുണ്ട്.
കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച രജിസ്ട്രാർ ഓഫിസിൽ എത്തുന്നവരും ജീവനക്കാരും ഭീതിയോടെയാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്നാണ് നടപടി.
മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നുവീഴുന്നത് പതിവായിരുന്നു. വർഷംതോറും ഒമ്പതുകോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്നറിയുന്നു. വർഷത്തിൽ ശരാശരി രണ്ടായിരം ആധാരങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.