ചെന്ത്രാപ്പിന്നി: വാട്ടർ കിയോസ്കിൽനിന്ന് പുറംതള്ളുന്ന വെള്ളം റോഡിൽ കെട്ടിനിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ചെന്ത്രാപ്പിന്നി-ചാമക്കാല റോഡിൽ പൊതുകിണറിന് സമീപം എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് സമർപ്പിച്ച വാട്ടർ കിയോസ്കിൽ നിന്നാണ് വെള്ളം ശക്തമായി ഒഴുകുന്നത്.
റോഡിലെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ബൈക്ക് യാത്രികർ അപകടത്തിൽപെടുന്നുണ്ട്. കാൽനട യാത്രക്കാർ വെള്ളം താണ്ടി നടക്കണം. വാട്ടർ കിയോസ്കിൽ വെള്ളം ശുദ്ധീകരിക്കുന്നതോടൊപ്പം പുറന്തള്ളുന്ന മലിനജലമാണ് ഡ്രൈനേജ് നിറഞ്ഞ് പുറത്തേക്കൊഴുകുന്നത്. കിയോസ്കിൽ ഓട്ടോമാറ്റിക് രീതിയിൽ മോട്ടോർ പ്രവർത്തിക്കുന്ന സംവിധാനമാണുള്ളത്.
മോട്ടോർ പ്രവർത്തിക്കുന്ന സമയത്താണ് ലിറ്റർകണക്കിന് വെള്ളം റോഡിലേക്കൊഴുകുന്നത്. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ഇതിനൊരു പരിഹാരം കാണാൻ പഞ്ചായത്തധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.