പുത്തൂര്‍: സുവോളജിക്കല്‍ പാര്‍ക്കിലേക്ക് സിംഹവാലന്‍ കുരങ്ങ് എത്തുന്നു. ഡിസംബര്‍ നാലിനാണ് കുരങ്ങിനെ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍നിന്നും കൊണ്ടുവരിക.
10 വയസ്സിന് മുകളില്‍ പ്രായമുള്ള ആണ് വര്‍ഗത്തില്‍പെട്ട സിംഹവാലന്‍ കുരങ്ങാണ് പുതിയ അന്തേവാസിയായി എത്തുന്നത്. പത്തനാപുരത്തുനിന്നും പിടികൂടിയ ഈ സിംഹവാലന്‍ ഏഴ് വര്‍ഷമായി തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഭാഗമാണ്. പുത്തൂരിലേക്ക് തൃശൂര്‍ മൃഗശാലയില്‍നിന്നും പക്ഷികളെയും തുടര്‍ന്ന് മൃഗങ്ങളെയും മാറ്റുന്ന പ്രവൃത്തി നടക്കുകയാണ്.
ഇതിനകം വിവിധ ഇനങ്ങളിൽപ്പെട്ട പക്ഷികളുടെ ഒരോ ജോഡി വീതം പുത്തൂരിലെത്തി. ഇവ ആവാസ വ്യവസ്ഥയുമായി ഇണങ്ങുന്നത് നിരീക്ഷിച്ച് വരികയാണ്. മുമ്പ് എത്തിച്ച കടുവകൾ ഇതിനകം പാർക്കുമായി ഇണങ്ങി. ഡിസംബർ ആദ്യം കൂടുതൽ മൃഗങ്ങളെ കൊണ്ടുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.