മാള: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ പൊളിച്ച റോഡ് മൂടാത്തതിനാൽ അപകടം പതിവായി. കൃഷ്ണൻകോട്ട - മാള പൊലീസ് സ്റ്റേഷൻ റോഡിലാണ് സംഭവം. കൊടുങ്ങല്ലൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായാണ് മാസങ്ങൾക്ക് മുമ്പ് റോഡ് കുഴിച്ചത്.
മഴ പെയ്ത് വെള്ളം കുത്തിയൊലിച്ച് മേൽമണ്ണ് ഒഴുകിപ്പോയതുമൂലം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപെടുന്നത്. സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ പോകുന്ന റോഡാണിത്.
മാളയിലെ വിവിധ റോഡുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി പൂർവസ്ഥിതിയിലാക്കണമെന്ന് വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എ. ശരീഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.