കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃ പരിശീലന

ക്യാമ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ പുരോഗതിയിൽ അധ്യാപകരുടെ പങ്ക് വിലമതിക്കാനാകാത്തത് -മന്ത്രി രാജൻ

പീച്ചി: രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ അധ്യാപകർ വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണെന്ന് മന്ത്രി കെ. രാജൻ. നല്ല മനുഷ്യരെ സൃഷ്ടിക്കുകയെന്ന വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം നേടിയെടുക്കുന്നതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അധ്യാപകർക്കാണ് സാധിക്കുകയെന്നും മന്ത്രി പറഞ്ഞു.

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന നേതൃ പരിശീലന ക്യാമ്പും പഠന ക്ലാസ്സുകളും പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ.പി.പി.എച്ച് എ. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യാതിഥിയായിരുന്നു.

കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, അസി. സെക്രട്ടറിമാരായ സിന്ധു മേനോൻ, കെ. ശ്രീധരൻ, ക്യാമ്പ് ജനറൽ കൺവീനർ കെ.എ. ബെന്നി, വനിത ഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, ക്യാമ്പ് ഡയറക്ടർ ജോഷി ഡി. കൊള്ളന്നൂർ, കെ.പി.പി.എച്ച്.എ. ജില്ല പ്രസിഡന്റ് ഐ.എം. മുഹമ്മദ്, ജോ. സെക്രട്ടറി കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം പ്രധാനാധ്യാപകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

ആദ്യദിവസം വിവിധ വിഷയങ്ങളിലായി പി.വി. ഷാജി, ടി. അനിൽകുമാർ, എം.ഐ. അജികുമാർ, അബ്ദുറഹ്മാൻ മഞ്ചേരി, ആർ. മുരളി എന്നിവർ ക്ലാസെടുത്തു.

Tags:    
News Summary - The role of teachers in the progress of education is invaluable - Minister Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.