ആമ്പല്ലൂര്‍: മൊബൈല്‍ ഫോണ്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പാഴായിയില്‍ വീട് കയറി ആക്രമിച്ച കേസില്‍ മൂന്നു പേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മാടം പള്ളിപ്പുറം സ്വദേശി കരിപ്പാറ കൃഷ്ണകുമാര്‍ (21), ചേര്‍പ്പ് പടിഞ്ഞാറ്റുമുറി സ്വദേശി കിഴക്കൂടന്‍ ആല്ബിന് (23), പൂച്ചിന്നിപ്പാടം പൊറാടന്‍ സഞ്ജയ് (21) എന്നിവരാണ് അറസ്റ്റിലായത്. 2020 നവംബര്‍ 27നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാഴായി സ്വദേശി പഴനിയുടെ വീട്ടില്‍ കയറിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്.
പഴനിയുടെ മകനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയത്. സംഭവത്തില്‍ പഴനിയുടെ അമ്മക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഒളിവിലായിരുന്ന പ്രതികള്‍ ഹൈകോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിന്നീട് ഇവര്‍ വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസില്‍ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. എസ്.ഐമാരായ കെ.എന്‍. സുരേഷ്, പി.പി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.