തൃശൂർ: മന്ത്രി എ.സി. മൊയ്തീെൻറ നേതൃത്വത്തിൽ നടന്ന അദാലത്തിെൻറ അടിസ്ഥാനത്തിൽ ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റുകളും ഉൾപ്പെടെ കോർപറേഷൻ പരിധിയിലെ നിരവധി ചട്ടവിരുദ്ധമായി നടത്തിയ നിർമാണങ്ങൾ ക്രമവത്കരിച്ച് നൽകിയെന്ന് ആക്ഷേപം. പത്ത് വർഷത്തിലേറെ പഴക്കമുള്ള നടപടി നേരിടുന്ന കെട്ടിടങ്ങളും ഇവയിലുണ്ട്.
അനധികൃത നിർമാണങ്ങൾക്ക് നിയമവിരുദ്ധമായി ക്രമവത്കരിച്ച് അനുമതി നൽകിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കൃഷി ഓഫിസർ, വില്ലേജ് ഓഫിസർ, തഹസിൽദാർ, ആർ.ഡി.ഒ, കോടതി എന്നിവ തള്ളിയ ഫയലുകൾ പോലും അദാലത്തിൽ അനുമതി നൽകിയതിലുണ്ടെന്ന് പറയുന്നു.
കഴിഞ്ഞ ജൂലൈ 28ന് ചേർന്ന കൗൺസിൽ യോഗത്തിൽ തണ്ണീർത്തട നിയമമനുസരിച്ച് വിലക്കിയ പാടപ്രദേശത്ത് നിർമാണങ്ങൾക്ക് മന്ത്രിയുടെ അദാലത്തിെൻറ അടിസ്ഥാനത്തിൽ നിർമാണാനുമതി നൽകിയ നടപടി അംഗീകരിക്കുന്നതിന് എന്ന് അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് നിർമാണ അപേക്ഷകൾ പരിഗണിക്കേണ്ട കമ്മിറ്റിയിലെ കൃഷി ഓഫിസറും വില്ലേജ് ഓഫിസറും സഹകരിക്കാത്തതിനാൽ അനുമതി നൽകാനാകാതെ സാഹചര്യത്തിലാണ് മന്ത്രിതലത്തിൽ അദാലത്തിൽ തീരുമാനമെടുത്തതെന്ന് മേയർ അജണ്ടയിൽ വ്യക്തമാക്കുന്നുണ്ട്.
വീടില്ലാത്ത പാവപ്പെട്ടവർക്ക് നാലോ അഞ്ചോ സെൻറ് സ്ഥലത്ത് വീട് പണിയാൻ അനുവാദം കൊടുക്കുന്നതിലെ മാനുഷികവശം മനസ്സിലാക്കാമെന്നിരിക്കെ അതിെൻറ മറവിൽ വൻകിട ഫ്ലാറ്റുകളുടെയും കെട്ടിടങ്ങളുടെയും അനധികൃത നിർമാണങ്ങൾക്ക് അംഗീകാരം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് രാജൻ ജെ. പല്ലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.