തൃശൂര്‍: മയക്കുമരുന്നുമായി തൃശൂരില്‍ ഡോക്ടര്‍ പിടിയിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ആണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്.
2.4 ഗ്രാം എം.ഡി.എം.എയും ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. മെഡിക്കല്‍ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഷാഡോ പൊലീസും മെഡിക്കല്‍ കോളേജ് പൊലീസും പരിശോധന നടത്തുകയായിരുന്നു.
മയക്കുമരുന്ന് ബംഗളൂരുവില്‍നിന്ന് എത്തിച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.