വി​നോ​ദ്

ബാ​ല​കൃ​ഷ്ണ​ൻ

മോഷണക്കേസിൽ തൃശൂർ സ്വദേശി അറസ്റ്റില്‍

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ൽ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ന്റെ പൂ​ട്ട് ത​ക​ര്‍ത്ത് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ പൊ​ന്‍കു​ന്നം പാ​ട്ടു​രാ​ക്ക​ല്‍ സ്വ​ദേ​ശി പ​ള്ളി​യാ​ലി​ല്‍ വി​നോ​ദ് ബാ​ല​കൃ​ഷ്ണ​നെ​യാ​ണ് (55) എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷൊ​ര്‍ണൂ​രി​ല്‍നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

മേ​യ് 18ന് ​പു​ല​ര്‍ച്ച ര​ണ്ടി​നാ​ണ് ചു​ങ്ക​ത്ത​റ നീ​തി മെ​ഡി​ക്ക​ൽ​സി​ന്റെ ഷ​ട്ട​റി​ന്റെ പൂ​ട്ട് ത​ക​ര്‍ത്ത് അ​ക​ത്ത് ക​യ​റി 40,000 രൂ​പ മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണ ദൃ​ശ്യം സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ആ​ളെ തി​രി​ച്ച​റി​ഞ്ഞ് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. മു​മ്പും നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ട് ശി​ക്ഷ​യ​നു​ഭ​വി​ച്ച​യാ​ളാ​ണ് വി​നോ​ദെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Thrissur native arrested in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.