തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും കലക്ടറും വിളിക്കുന്ന യോഗങ്ങളിലേക്ക് തന്നെ വിളിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി. പൂരം നടക്കുന്ന തൃശൂരിലെ കോർപറേഷൻ മേയറേയും പങ്കെടുപ്പിക്കുന്നില്ലെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് പ്രതിഷേധ കത്ത് നൽകി.
നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ സാങ്കേതികമായി എം.എൽ.എമാരെ ഒഴിവാക്കുന്നതിന് ന്യായം കണ്ടെത്താമെങ്കിലും എം.പിയേയും മേയറേയും ഒഴിവാക്കുന്നതിന് ന്യായീകരണമില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇതിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിെൻറ തടസ്സമല്ല.
പൂരം സംബന്ധിച്ച് പൊതുസമൂഹത്തിെൻറ വിവിധ അഭിപ്രായങ്ങൾ ഉയരുേമ്പാൾ ജനപ്രതിനിധികളെ ഒഴിവാക്കി ഉദ്യോഗസ്ഥ തലത്തിൽ മാത്രം ചർച്ച ചെയ്ത് തീരുമാനിക്കുന്നത് ജനാധിപത്യത്തിൽ അപലപനീയവും പ്രതിഷേധാർഹവുമാണെന്നും കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.