തൃശൂർ: രണ്ടര കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാത്ത കേസിൽ പ്രതി പിടിയിൽ. കല്ലൂർ തൃക്കൂർ ദേശത്ത് പോഴത്ത് വീട്ടിൽ രാഹുലാണ് (36) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. രാജസ്ഥാൻ സ്വദേശി മാനേജരായ സ്ഥാപനത്തിൽനിന്ന് ഡെലിവറി ചലാൻ പ്രകാരം 2,51,51,165 രൂപയുടെ സ്വർണാഭരണകൾ വാങ്ങി വിശ്വാസ വഞ്ചന നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
തന്റെ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം വാങ്ങിയ ആഭരണങ്ങളോ തുകയോ തിരിച്ചു കിട്ടാതെയായതിനാൽ സ്ഥാപനത്തിന്റെ മാനേജരായ രാജസ്ഥാൻ സ്വദേശി തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ഇത്തരത്തിൽ സ്വർണപണിക്കാരിൽ നിന്നും തട്ടിപ്പുകൾ നടത്തിയതായും അന്വേഷണത്തിൽ അറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.