മണ്ണുത്തി: ഒഡിഷയിൽനിന്ന് മൊത്തവിൽപ്പനക്കായി തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 16.5 കിഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും പീച്ചി പൊലീസും ചേർന്നാണ് പിടികൂടിയത്.
ചുവന്നമണ്ണ് പൂവൻചിറ മലയൻകോളനി സ്വദേശി അജയ് (22), പശ്ചിമ ബംഗാൾ മൂർഷിദാബാദ് ബലറാംപൂർ കോളനി സ്വദേശി ബിസ്വജിത് മണ്ഡൽ (30) എന്നിവരെയാണ് പിടിയിലായത്. പ്രതികൾ തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് പരിശോധിച്ചതിനെത്തുടർന്നാണ് ബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഇവർ പലതവണ തൃശൂരിലേക്ക് കഞ്ചാവ് കടത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്.
അന്വേഷണത്തിന് പീച്ചി സ്റ്റേഷൻ എസ്.ഐ ബിബിൻ ബി. നായർ, എ.എസ്.ഐ അജി, ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി. രാകേഷ്, ഹബീബ്, എസ്.സി.പി.ഒമാരായ പഴനിസ്വാമി, പി.കെ. ജീവൻ, സുദേവ്, വിപിൻദാസ്, ശരത്, ആഷിഷ്, സുജിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.