കേന്ദ്ര വിവേചനം ചോദ്യംചെയ്യാൻ പോലും യു.ഡി.എഫ് തയാറാകുന്നില്ല -മുഖ്യമന്ത്രി

തൃ​പ്ര​യാ​ർ: കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര വി​വേ​ച​ന​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും യു.​ഡി.​എ​ഫ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ട്ടി​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് തൃ​പ്ര​യാ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യം അ​ട​ക്കം കേ​ര​ളം അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി നേ​രി​ട്ട സ​മ​യ​ങ്ങ​ളി​ൽ പോ​ലും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ക്രൂ​ര മ​നോ​ഭാ​വ​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റ​മാ​ണ് ന​മു​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്.

ഈ ​ഘ​ട്ട​ങ്ങ​ളി​ലും എ​ന്തെ​ല്ലാം എ​തി​ർ​പ്പ് ഉ​യ​ർ​ത്താം എ​ന്ന​തി​ലാ​യി​രു​ന്നു യു.​ഡി.​എ​ഫി​ന്റെ ശ്ര​ദ്ധ. കേ​ന്ദ്ര വി​വേ​ച​നം പാ​ർ​ല​മെ​ന്റി​ൽ ഉ​യ​ർ​ത്താ​ൻ യു.​ഡി.​എ​ഫ് എം.​പി​മാ​ർ ത​യാ​റാ​കു​ന്നി​ല്ല. പ്ര​ള​യ​കാ​ല​ത്തെ ജീ​വ​ന​ക്കാ​രു​ടെ സാ​ല​റി ച​ല​ഞ്ചി​നെ പോ​ലും എ​തി​ർ​ത്തു. നാ​ടി​ന്റെ ദു​ര​വ​സ്ഥ​ക​ളി​ൽ നാ​ടി​നോ​ടൊ​പ്പം നി​ൽ​ക്കാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് യു.​ഡി.​എ​ഫ് ത​യാ​റാ​കാ​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

ജ​ന​ങ്ങ​ളു​ടെ ഐ​ക്യ​വും ഒ​രു​മ​യു​മാ​ണ് ന​മ്മു​ടെ അ​തി​ജീ​വ​ന​ത്തി​ന്റെ അ​ടി​സ്ഥാ​നം. ഒ​രു​മ​യോ​ടെ​യും ഐ​ക്യ​ത്തോ​ടെ​യും നേ​രി​ട്ടാ​ൽ ന​മു​ക്ക് അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ല. ഇ​തു​വ​രെ​യു​ള്ള സ​ദ​സ്സു​ക​ൾ ജ​നം നെ​ഞ്ചേ​റ്റി​യ അ​നു​ഭ​വ​മാ​ണ് ക​ണ്ട​ത്. സ​ർ​ക്കാ​റി​ന് ഉ​ത്ക​ണ്ഠ​യോ ആ​ശ​ങ്ക​യോ വേ​ണ്ടെ​ന്നാ​ണ് ജ​ന​കൂ​ട്ടം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സി.​സി.​മു​കു​ന്ദ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ ആ​ന്റ​ണി രാ​ജു, സ​ജി ചെ​റി​യാ​ൻ, ഡോ. ​ആ​ർ ബി​ന്ദു എ​ന്നി​വ​ർ സം​സാ​രി​ച്ചു. പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രെ മു​ഖ്യ​മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.

ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ പി. ​ആ​ർ. ജ​യ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ചാ​വ​ക്കാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ സൈ​മ​ൺ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി​മാ​രാ​യ കെ.​പി. രാ​ജേ​ന്ദ്ര​ൻ, വി.​ആ​ർ. സു​നി​ൽ കു​മാ​ർ, മു​ൻ എം.​എ​ൽ.​എ ഗീ​ത ഗോ​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് പി.​കെ. ഡേ​വി​സ്, ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, റൂ​റ​ൽ പൊ​ലീ​സ് സൂ​പ്ര​ണ്ട് ന​വ​നീ​ത് ശ​ർ​മ്മ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ കെ.​കെ. ശ​ശി​ധ​ര​ൻ, എ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​സി. പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ ജ്യോ​തി രാ​മ​ൻ, കെ.​എ​സ്. മോ​ഹ​ൻ​ദാ​സ്, എം.​ആ​ർ. ദി​നേ​ശ​ൻ, സു​ബി​ത സു​ഭാ​ഷ്, പി.​ഐ. സ​ജി​ത, ശു​ഭ സു​രേ​ഷ്, വി.​ഡി. ഷി​നി​ത, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ മ​ഞ്ജു​ള അ​രു​ണ​ൻ, പി.​എം.​അ​ഹ​മ്മ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ൽ, വി .​ജി .വ​ന​ജ​കു​മാ​രി, വി.​എ​ൻ. സു​ർ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - UDF is not even ready to question central discrimination - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.