എരുമപ്പെട്ടി: കിഫ്ബിയുടെ മൂന്നുകോടി രൂപ ഉപയോഗപ്പെടുത്തി എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച യു.പി വിഭാഗം ക്ലാസ് മുറി കെട്ടിടം സ്കൂളിന് കൈമാറി. സംസ്ഥാന സർക്കാർ പൊതുവിദ്യാലയ സംരക്ഷണ പദ്ധതി പ്രകാരം കൈപ്പറ്റിെൻറ നേതൃത്വത്തിലാണ് കെട്ടിട നിർമാണം നടത്തിയത്.
15,790 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോർ കൂടാതെ മൂന്ന് നിലകളുണ്ട്. 17 ക്ലാസ് മുറികളും അടുക്കളയും ഡൈനിങ് റൂമും ഉള്ള കെട്ടിടത്തിൽ രണ്ട് സ്റ്റുഡൻറ് ടോയ്ലറ്റ് ബ്ലോക്കും, ഒരു സ്റ്റാഫ് ടോയ്ലറ്റ് ബ്ലോക്കും നിർമിച്ചിട്ടുണ്ട്.
സ്ഥലം എം.എൽ.എയായ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീെൻറ താൽപര്യ പ്രകാരമാണ് സ്കൂളിൽ കെട്ടിടം നിർമിച്ചത്. സ്കൂൾ പ്രധാനാധ്യാപകൻ എ.എ. അബ്ദുൾ മജീദ് രേഖകൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സി.എം. പൊന്നമ്മ, സ്കൂൾ വികസന സമിതി ചെയർമാൻ കെ.എം. അഷറഫ്, സ്കൂൾ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞുമോൻ കരിയന്നൂർ, ബാബു ജോർജ്, ഹേമ ശശികുമാർ, പ്രോജക്ട് മാനേജർ ഡി. അർജുനൻ, എൻജിനീയർമാരായ എസ്. കുമാർ, സി. നടേശൻ, പി.എഫ്. പ്രവീൺ, ടി.കെ. ഷാരോൺ, വിഷ്ണു ഘോഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.