കയ്പമംഗലം: വീടിനോട് ചേർന്ന ഷെഡിൽ ചാരായം വാറ്റിക്കൊണ്ടിരിക്കവെ വീട്ടമ്മ എക്സൈസിെൻറ പിടിയിലായി. എടത്തിരുത്തി ഡിഫൻറർ കോളനിയിലെ ഐനിക്കാട്ടിൽ രാധയാണ് (49) പിടിയിലായത്. വിൽപനക്ക് തയാറാക്കിയ അഞ്ച് ലിറ്റർ ചാരായവും വാറ്റാനായി തയാറാക്കി 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണിെൻറ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.
മുമ്പ് ചെറിയതോതിൽ വാറ്റിയിരുന്ന ഇവർ ലോക്ഡൗൺ ആയതോടെ വലിയ അളവിൽ വാറ്റാൻ തുടങ്ങി. ഇതോടെ ഇവരുടെ വീട്ടിലേക്ക് സ്ഥിരമായി ആവശ്യക്കാർ വന്നുകൊണ്ടിരുന്നതിൽ സംശയം തോന്നിയ നാട്ടുകാർ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. ഒരുലിറ്റർ ചാരായം 800 രൂപ നിരക്കിലാണ് വിൽപന. പരിശോധനക്ക് എക്സൈസ് ഉദ്യോഗസ്ഥരായ പി.ആർ. സുനിൽ കുമാർ, ബാബു, ടി. രാജേഷ് ശോബിത്ത്, ബിജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.