മുള്ളൂർക്കര: വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തെത്തുടർന്ന് മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് എസ്.എൻ. നഗർ ആശുപത്രിപ്പടിയിലെ നൂറോളം കുടുംബങ്ങൾ പ്രതിഷേധിച്ചു.
കുടുംബങ്ങൾ ഒത്തുചേർന്ന് കുടം കമിഴ്ത്തിയാണ് പ്രതിഷേധിച്ചത്. കുടിവെള്ളം ലഭിച്ചാേല നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയുള്ളൂ എന്നും അല്ലാത്തപക്ഷം വോട്ട് ബഹിഷ്കരണമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രദേശവാസികളായ വീട്ടമ്മമാർ പറഞ്ഞു.
നാട്ടിലെ കിണറുകളിലെ വെള്ളം വറ്റിയതിനാൽ വലിയ വില കൊടുത്താണ് ടാങ്കർ ലോറികളിലെ വെള്ളം വാങ്ങുന്നത്. പെട്രോളും പാചകവാതകവുമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധനക്കിടയിൽ വെള്ളവും കൂടി വിലകൊടുത്തു വാങ്ങേണ്ടി വന്നതിനാൽ വലിയ ദുരിതത്തിലാണ് ഞങ്ങൾ കഴിഞ്ഞുകൂടുന്നത്. ഈ അവസ്ഥ മുന്നോട്ടുപോയാൽ ഒരു തുള്ളി വെള്ളം കുടിക്കാൻ കിട്ടാത്ത അവസ്ഥ സംജാതമാകുമെന്നും അവർ പറഞ്ഞു.
ദിവ്യ മണികണ്ഠൻ, കെ.എം. നബീസ, അമ്മു, രാധ സുബ്രഹ്മണ്യൻ, രവീന്ദ്രൻ, ഗിരീഷ് എന്നിവർ പ്രധിഷേധത്തിന് നേതൃത്വം നൽകി. എന്നാൽ, വാർഡ് മെംബറായിട്ട് മൂന്ന് മാസമായിട്ടുള്ളൂവെന്നും വേണ്ട നടപടികൾ കൈക്കൊളുമെന്നും വി.വി. സന്തോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.