തൃശൂർ: ഓടുന്ന ബസിൽ പ്രതീകാത്മക കല്യാണം. ഇതിനെ അനുഗമിച്ച് റീത്തും പിടിച്ച് വിലാപയാത്രയും. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിസന്ധിയിലായ ഇവൻറ് മാനേജ്മെൻറ് സ്ഥാപനങ്ങളാണ് നഗരത്തിൽ കാഴ്ചക്കാരെ ആകർഷിച്ച് വ്യത്യസ്തതയുള്ള സമരമുറയുമായി എത്തിയത്.ഇവൻറ് മാനേജ്മെൻറ് അസോസിയേഷൻ തൃശൂരാണ് 'പ്രതിഷേധ ജ്വാല' സംഘടിപ്പിച്ചത്. വടക്കേ സ്റ്റാൻഡിൽനിന്ന് ആരംഭിച്ച യാത്ര റൗണ്ട് ചുറ്റി ശക്തൻ സ്റ്റാൻഡിലാണ് സമാപിച്ചത്.
പ്രസിഡൻറ് ജനീഷ്, സെക്രട്ടറി റിജോ, ട്രഷറർ പിേൻറാ, വൈസ് പ്രസിഡൻറ് ഉല്ലാസ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി. ഓഡിറ്റോറിയങ്ങളുടെ വലുപ്പത്തിന് അനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹങ്ങള്‍ക്ക് ഇവൻറ് നടത്താന്‍ അനുവദിക്കുക, സഹകരണ ബാങ്കുകൾ വഴി ഇവൻറ് മാനേജ്മെൻറ് സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശക്ക് വായ്പ അനുവദിക്കുക, നിലവിലുള്ള വായ്പ തിരിച്ചടവിന് ആറ് മാസം ഇളവ് നൽകുക, ഈ മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.