Representative Image

അനധികൃത പണമിടപാടുകാർക്കെതിരെ തൃശൂർ ജില്ലയിൽ വ്യാപക റെയ്​ഡ്​

തൃശൂർ: ഉയർന്ന പലിശക്ക് പണം കടം കൊടുക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും തൃശൂർ സിറ്റി പോലീസ് റെയ്ഡ് നടത്തി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ റെയ്ഡിനെ തുടർന്ന് രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കൈപ്പറമ്പ് പോന്നോർ പാണപ്പറമ്പിൽ ജഗദീശന് (44) എതിരെ പേരാമംഗലം പൊലീസ് സ്റ്റേഷനിലും, ചേറൂർ മടത്തുംപടി വീട്ടിൽ ജോജുവിന് എതിരെ വിയ്യൂർ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു. ഇരുവരുടേയും വീടുകളിൽ നടത്തിയ റെയ്ഡിൽ ബ്ലാങ്ക് ചെക്കുകൾ, മുദ്രപത്രങ്ങൾ, വാഹനങ്ങളുടെ ആർ.സി ബുക്കുകൾ, പണമിടപാടുകൾ നടത്തിയതിന്റെ രജിസ്റ്ററുകൾ, അനധികൃതമായ സൂക്ഷിച്ച പണം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ഇരുവർക്കെതിരെയും കേരള മണിലെൻഡേഴ്‌സ് ആക്ട് പ്രകാരവും ഉയർന്ന പലിശ ഈടാക്കൽ വിരുദ്ധ നിയമപ്രകാരവുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

പേരാമംഗലം പൊലീസ് സ്​റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് കെ. മേനോൻ, വിയ്യൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഡി. ശ്രീജിത്ത് എന്നിവർ റെയ്ഡുകൾക്ക് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.