ചാലക്കുടി: അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരനായ യുവാവിനെ രണ്ടു കിലോ കഞ്ചാവും തോക്കുമായി ചാലക്കുടി എക്സൈസ് റേഞ്ച് സംഘം പിടികൂടി. ചാലക്കുടി വെട്ടുകടവ് സ്വദേശി ചെലേക്കാട്ടു വീട്ടിൽ സന്ദീപ് (25) നെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അശ്വിൻകുമാറിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
സാധാരണ ആന്ധ്രയിൽനിന്ന് ലഭിക്കുന്ന കഞ്ചാവിനേക്കാൾ കൂടിയ വീര്യമുള്ള 'ഗ്രീൻ കഞ്ചാവാ'ണ് പിടികൂടിയത്. ആന്ധ്രപ്രദേശിൽനിന്നു ലഭിക്കുന്ന കഞ്ചാവ് ഹാഷിഷ് ഓയിൽ എടുത്തതിനു ശേഷം വരുന്നതാണ്. ഗ്രീൻ കഞ്ചാവ് തോട്ടത്തിൽ നിന്നു നേരിട്ട് വെട്ടി ഉണക്കി പാക്ക് ചെയ്തു വരുന്നതാണ്. കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള ഇതിന് വില കൂടുതലും ആവശ്യക്കാർ ഏറെയുമാണ്. ഇത്തരത്തിലുള്ള കഞ്ചാവ് മാത്രം കൈകാര്യം ചെയ്യുന്നതുകൊണ്ട് ഇയാൾ വിതരണക്കാർക്കിടയിൽ ഗ്രീൻ സന്ദീപ് എന്ന് കുപ്രസിദ്ധി ആർജിച്ചിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ച എക്സൈസ് സംഘം ചെന്നപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ അക്രമത്തിനു മുതിർന്ന പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പ്രതിയുടെ കൈയിൽനിന്ന് തോക്കും മാനിെൻറ തലയോട്ടിയും കണ്ടെടുത്തു.
മാനിെൻറ തലയോട്ടി വിശദമായ അന്വേഷണത്തിനായി വനംവകുപ്പിന് കൈമാറി. പ്രതി കഞ്ചാവ് വിതരണത്തിന് പോകുമ്പോൾ കൈവശം െവക്കുന്ന എയർ പിസ്റ്റൾ ആണ് എക്സൈസ് പിടികൂടിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർ പ്രദീപ്, ഉദ്യോഗസ്ഥന്മാരായ കൃഷ്ണ പ്രസാദ്, ഷാജു, അനീസ് മുഹമ്മദ്, വിപിൻ രാജ്, രാജേന്ദ്രൻ, ഷാജി, സിജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ശീട്ടുകളി സംഘം പിടിയിൽ; 96,980 രൂപ പിടികൂടി
ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറത്ത് പണം വെച്ച് ശീട്ടുകളിച്ച 12 അംഗ സംഘത്തെ പോലീസ് പിടികൂടി. ഇവരിൽ നിന്നു 96,980 രൂപ കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് മഫ്ടിയിലെത്തിയാണ് സംഘത്തെ പിടികൂടിയത്. പണിക്കശേരി ഷൈനിെൻറ വീട്ടിലാണ് കളി നടന്നിരുന്നത്. പൊലീസ് വരുന്നതറിയാൻ പുറത്ത് നിരീക്ഷകരെ നിർത്തിയിരുന്നു. ഇത് മനസ്സിലാക്കി എസ്.ഐ ഉൾപ്പെടെയുള്ളവർ വേഷം മാറിയാണ് കളിസ്ഥലത്തേക്ക് എത്തിപ്പെട്ടത്.
ഷൈൻ, ജമാൽ, സിദ്ദീഖ്, സുലൈമാൻ, സുനിൽ, ഷാജി, ബിബിൻ, ഹമീദ്, ഹുസൈൻ, ഷാഫി, മനോജ്, മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കയ്പമംഗലം എസ്.ഐ. കെ.ജെ. ജിനേഷിെൻറ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐമാരായ സുജിത്ത്, പാട്രിക്, എ.എസ്.ഐ സജിപാൽ, മുഹമ്മദ് റാഫി, ഹബീബ്, വിപിൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.