കൊടുങ്ങല്ലൂർ: കോവിഡ് കാല അതിജീവനമന്ത്രവുമായി യുവസംഘത്തിെൻറ 'ടപ്പേയ്'. കുത്തകകൾ അടക്കിവാഴുന്ന ഓൺലൈൻ വ്യാപാരമേഖലയിലേക്ക് കടന്നുവന്ന യുവാക്കളുടെ ജനകീയ ആപ്ലിക്കേഷനുമാണിത്. കോവിഡ്കാല പ്രയാസങ്ങളിൽനിന്ന് അതിജീവനം തേടുന്ന കൊടുങ്ങല്ലൂർ ഉഴുവത്ത് കടവ് അഞ്ച് ചെറുപ്പക്കാരുടെ ആശയമാണ് ടപ്പേയ് എന്ന പേരിലുള്ള ഓൺലൈൻ വ്യാപാര ആപ്ലിക്കേഷൻ.
പച്ചക്കറി, പലചരക്ക് എന്നുവേണ്ട പച്ചമീൻ വരെ ഇവർ വിതരണം ചെയ്യും. പേര് അർഥമാക്കുന്ന പോലെ ഉടനടി ഡെലിവറിയാണ് ഇവർ ലക്ഷ്യമിടുന്നത്. കുടുംബശ്രീ യൂനിറ്റുകൾ തയാറാക്കുന്ന ഉൽപന്നങ്ങളും ടപ്പേയിലൂടെ ലഭിക്കും. വിലക്കുറവും വിശ്വാസ്യതയും ഉറപ്പാക്കിയ പ്രവർത്തനമാണ് ടപ്പേയുടെ ലക്ഷ്യം.
കൊടുങ്ങല്ലൂരിൽ നടന്ന ചടങ്ങിൽ അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ആപ്ലിക്കേഷെൻറ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭ ചെയർമാനും കൗൺസിലറുമായ സി.സി. വിപിൻചന്ദ്രൻ, കൗൺസിലർ ടി.പി. പ്രഭേഷ്, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ്, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് ശ്രീദേവ്, നിഹിൻദാസ്, അക്ഷയ്, ഷെഹ്നാജ്, ശ്രീജേഷ് എന്നിവർപങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.