കൊടുങ്ങല്ലൂർ: യൂട്യൂബിലൂടെ വാറ്റാൻ പഠിച്ചയാൾ എക്സൈസിെൻറ പിടിയിലായി. വീട്ടിൽ ചാരായം വാറ്റി കാറിൽ വിൽപനക്ക് കൊണ്ടുപോകുന്ന മതിലകം താമരക്കുളം ചെമ്പനേഴത്ത് സുജിത് (40) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 10 ലിറ്റർ ചാരായം പിടിച്ചെടുത്തു. ക്ലീനിങ് സ്ഥാപനം നടത്തുന്നയാളാണ് സുജിത്.
കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.എം. പത്മകുമാറും സംഘവും ടൗൺഹാൾ പരിസരത്ത് വാഹന പരിശോധന നടത്തുേമ്പാഴാണ് സുജിത് കുടുങ്ങിയത്. 10 ലിറ്ററിെൻറ കന്നാസിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം വീട് പരിശോധിച്ചപ്പോൾ വാറ്റാൻ ഉപയോഗിക്കുന്ന പ്രഷർ കുക്കറും ട്യൂബ് ഫിറ്റ് ചെയ്ത കന്നാസുകളും 100 ലിറ്റർ വാഷും കണ്ടെടുത്തു.
ലോക്ഡോൺ തുടങ്ങിയപ്പോൾ കച്ചവടം മോശമായ സാഹചര്യത്തിലാണ് യുട്യൂബിൽനിന്ന് കിട്ടിയ അറിവുവെച്ച് വാറ്റ് തുടങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീൺ, എക്സൈസ് ഉദ്യോഗസ്ഥരായ ആൻറണി റോയ്, പി.കെ. സുനിൽ, സി.വി. ശിവൻ, ജീവേഷ്, അബ്ദുൽ നിയാസ്, ജിതിൻ, ശബരിനാഥ്, ജദീർ, സിജാത്, സനിൽ കുമാർ, സിനീഷ്, ചിഞ്ചു പോൾ, ഫ്രെൻസി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയും അന്വേഷണവും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.