തൃശൂർ: ലോകത്തിന് മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട ഒല്ലൂർ റെയിൽവേ സ്റ്റേഷന്റെ പേര് ‘പുത്തൂർ സുവോളജിക്കൽ പാർക്ക് ഒല്ലൂർ റെയിൽവേ സ്റ്റേഷൻ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം.
കത്ത് കിട്ടിയെന്നും റെയിൽവേ സ്റ്റേഷനുകളുടെ പരിവർത്തനവും പ്രവർത്തനവും നയപരമായ കാര്യമാണെന്നും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്നും പ്രധാനമന്ത്രി മറുപടി നൽകി. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്റെ നിവേദനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയത്.
കേന്ദ്ര റെയിൽവേ മന്ത്രിക്കും ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ പുത്തൂർ സുവോളജിക്കൽ പാർക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള നിർമാണപ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും വേണമെന്നും ട്രെയിൻ യാത്രക്കാർക്ക് പാർക്കിന്റെ അനുഭൂതി ഉണ്ടാക്കുന്ന രീതിയിലുള്ള ഒരുക്കം നടത്തിയ ടോയ് ട്രെയിൻ ഓടിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.