സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്തയാൾ അറസ്റ്റിൽ

പള്ളിക്കൽ: സ്ത്രീകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. മടവൂർ മാങ്കോണം ക്ലാവറകുന്ന് കുറുങ്കുളത്ത് കോണം നിസാം മൻസിലിൽ നിസാം (44) ആണ് അറസ്റ്റിലായത്. ഫോൺവിളിയെ എതിർക്കുന്ന സ്ത്രീകളെ അസഭ്യം പറയുന്നതും പതിവാണ്. പലതവണ വിലക്കിയിട്ടും ആവർത്തിച്ചതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ കടയ്ക്കൽ, പള്ളിക്കൽ സ്റ്റേഷനുകളിൽ കേസുണ്ട്. സ്റ്റേഷൻ ഓഫിസർ പി. ശ്രീജിത്തിന്‍റെയും എസ്.ഐ എം. സഹിലിന്‍റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം: നിസാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.