തപാൽ സ്വകാര്യവത്​കരണം; കരിദിനം ആചരിച്ചു

തിരുവനന്തപുരം: തപാൽ-ആർ.എം.എസ്​ മേഖലയുടെ സമ്പൂർണ സ്വകാര്യവത്​കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പരിഷ്കരണ നടപടികൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ സംയുക്തസമരസമിതി തീരുമാനിച്ചു. സേവാ കേന്ദ്രങ്ങളുടെയും ഡാക്മിത്രയുടെയും പേരിൽ തപാൽ സേവനങ്ങളെല്ലാം പുറത്തേക്ക് നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. സ്​പീഡ് പോസ്റ്റ് പാർസൽ ബുക്കിങ്​ എന്നീ സേവനങ്ങൾ നൽകാൻ തീരുമാനമായി. തീവണ്ടികളിൽ പ്രവർത്തിക്കുന്ന സെക്ഷനുകൾ പലതും ഇതിനകം നിർത്തലാക്കി. സ്വകാര്യവത്​കരണ നടപടികൾക്കെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജീവനക്കാർ കരിദിനമാചരിച്ചു. സംസ്ഥാനത്തെ എല്ലാ ഓഫിസുകൾക്കു മുന്നിലും പ്രകടനവും പ്രതിഷേധയോഗവും നടന്നു. തിരുവനന്തപുരത്ത് ചീഫ് പോസ്റ്റ്​ മാസ്റ്റർ ജനറൽ ഓഫിസ്​, ജനറൽ പോസ്റ്റ്​ ഓഫിസ്​, പൂജപ്പുര ഉൾപ്പെടെ നൂറിലധികം കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. ജനറൽ പോസ്റ്റ്​ ഓഫിസിന്​ മുന്നിൽ എൻ.എഫ്.പി.ഇ സംസ്​ഥാന കൺവീനർ പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എൻ. വിനോദ് കുമാർ, എ.ജി. ഹരീഷ്, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. സർക്കിൾ ഓഫിസിന്​ മുന്നിൽ മുഹമ്മദ് മാഹീൻ, ശേഷൻ, അഭിലാഷ് ബാബു എന്നവർ നേതൃത്വം നൽകി. കാപ്​ഷൻ NFPE-FNPO (photo).jpg തപാൽ സ്വകാര്യവത്​കരണത്തിനെതിരെ ചീഫ് പോസ്റ്റ് ​മാസ്റ്റർ ജനറൽ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.