ചികിത്സ ധനസഹായ വിതരണം

കല്ലമ്പലം: ചാവർകോട് സി.എച്ച്.എം.എം കോളജിലെ വിദ്യാർഥികളുടെ സന്നദ്ധ സംഘടനയായ കനിവും മെറ്റ്ക ട്രസ്​റ്റും സംയുക്തമായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന പാളയംകുന്ന് സ്വദേശി ജിഷ്ണുവിനും വർക്കല സ്വദേശിയായ ആസിഫിനുമുള്ള സാമ്പത്തിക സഹായം വിതരണം ചെയ്​തു. കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ മെറ്റ്ക ചെയർമാൻ സെയ്നുലാബ്​ദീൻ പൂന്തോട്ടം, ജനറൽ സെക്രട്ടറി എ.ബി. സലിം എന്നിവർ ചേർന്ന് സഹായ വിതരണം നടത്തി. പ്രിൻസിപ്പൽ ഡോ. എൽ. തുളസീധരൻ, ഡയറക്ടർ ഡോ. സിറാജുദ്ദീൻ, ട്രഷറർ എം. ഷിഹാബുദ്ദീൻ, വൈസ് ചെയർമാന്മാരായ ഇ. ഷാജഹാൻ, കാസിം അൻസാരി, സെക്രട്ടറി മുഹമ്മദ് രാജ, കനിവ് കൺവീനർ റഫീക്കാ ബീഗം, എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.