ക​ര​മ​ന-ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത ര​ണ്ടാം​ഘ​ട്ടം ഉ​ദ്ഘാ​ട​നം ഇ​ന്ന്​

ബാ​ല​രാ​മ​പു​രം: ക​ര​മ​ന - ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത ര​ണ്ടാം​ഘ​ട്ടം ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പ്രാ​വച്ച​മ്പ​ലം ജ​ങ്ഷ​നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സം​സ്ഥാ​ന​ത്തു​ത​ന്നെ മാ​തൃ​ക ഹൈ​വേ എ​ന്ന പേ​ര് നേ​ടു​ന്ന​ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​മാ​ണ് ഇ​വി​ടെ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ര​ണ്ടാം റീ​ച്ചി​ലു​ള്‍പ്പെ​ടു​ന്ന പ്രാ​വ​ച്ച​മ്പ​ലം മു​ത​ല്‍ ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട വ​രെ​യു​ള്ള 5.5 കി. ​മീ​റ്റ​റാ​ണ് നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ര​ണ്ടു​വ​ര്‍ഷ​ത്തെ ക​രാ​റി​ല്‍ ഏ​ഴു​മാ​സ​ത്തി​ലെ​റെ കോ​വി​ഡും വി​വി​ധ സ​മ​ര​ങ്ങ​ളു​മാ​യി നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​നം പൂ​ര്‍ണ​മാ​യും നി​ര്‍ത്തി​െ​വ​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും ക​രാ​ര്‍ കാ​ലാ​വ​ധി​ക്ക് മു​േമ്പ നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ചു.

കി​ഫ്ബി പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി പൂ​ര്‍ണ​മാ​യും സ​ര്‍ക്കാ​ര്‍ ചെ​ല​വി​ലാ​ണ് പാ​ത​യു​ടെ നി​ര്‍മാ​ണം. നി​ര്‍മാ​ണ​ച്ചു​മ​ത​ല ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു.

ടെ​ൻഡ​റി​ല്‍ പ​റ​ഞ്ഞ​തി​ലും വ്യ​ത്യ​സ്​​ത​മാ​യാ​ണ് സ്ട്രീ​റ്റ് ലൈ​റ്റു​ള്‍പ്പെ​ടെ വി​വി​ധ പ്ര​ത്യേ​ക​ത​ക​ളോ​ടെ​​ റോ​ഡി​െൻറ നി​ർ​മാ​ണം. ര​ണ്ട് സൈ​ഡി​ലും ഒ​രു​പോ​ലെ​യു​ള്ള ന​ട​പ്പാ​തയും വൈ​ദ്യു​തി ലൈ​നു​ക​ള്‍ റോ​ഡി​ന് കു​റു​കെ പോ​കാ​തി​രി​ക്കു​ന്ന​തി​നാ​യി പ​ത്തോ​ളം സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​ന് കു​റു​കെ മ​ണ്ണി​ന​ടി​യി​ലൂ​ടെ​യു​ള്ള ക്രോ​സി​ങ്​ സം​വി​ധാ​നവും ഏർപ്പെടുത്തി.

ന​ട​പ്പാ​ത​യി​ല്‍ ക​ണ്ണ് കാ​ണാ​ത്ത​വ​ര്‍ക്ക് സ്​​റ്റി​ക് ഉ​പ​യോ​ഗി​ച്ച് ത​ട്ടി ന​ട​ന്ന്​ പോ​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക​ത​ര​ത്തി​ലു​ള്ള ടൈ​ല്‍സ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യാ​ത്ര​യി​ല്‍ അ​പ​ക​ടം കു​റ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ത​രം റി​ഫ്ല​ക്ട​ര്‍ ഉ​ള്‍പ്പെ​ടെ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - karamana-kaliyikkavila NH second phase inaguration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.