ബാലരാമപുരം: തേമ്പാമുട്ടം ലെവൽക്രോസിന് മേൽ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾ പലപ്പോഴും ലെവൽ ക്രോസിലെ ഗേറ്റ് അടക്കുമ്പോൾ കാത്ത് കിടക്കേണ്ടി വരുന്നത് ദുരിത പൂർണമാണ്.
ദിനവും ഇരുപതിലേറെ തീവണ്ടികളാണ് ഇതിലൂടെ കടന്നു പോകുന്നത്. തീവണ്ടികൾ പോകുന്നതിന് അഞ്ച് മിനിറ്റിനും പത്തുമിനിറ്റിനുമിടയിലാണ് ലെവൽക്രോസ് അടക്കുന്നത്. സ്കൂൾ കുട്ടികളും രോഗികളുമായി വരുന്ന വാഹനങ്ങൾ വരെ പലപ്പോഴും ലെവൽക്രോസിൽ കിടക്കേണ്ടിവരുന്നതും ഇവിടെ നിത്യ കാഴ്ചയാണ്.
രണ്ടു വാഹനങ്ങൾ ഏറെ പണിപ്പെട്ട് കടന്നു പോകുന്ന റോഡിൽ ലെവൽക്രോസ് അടച്ച് തീവണ്ടി പോയ ശേഷം തുറക്കുമ്പോൾ ഗതാഗതകുരുക്കിനിടയാക്കുന്നു. കുത്തിറക്കമുള്ള സ്ഥലമായതിനാൽ ഗെയ്റ്റ് അടക്കുമ്പോൾ ക്രോസിന് സമീപം വാഹനം നിർത്തിയിടുന്നതിനും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ലെവൽ ക്രോസിൽ മേൽപ്പാലം വരുമെന്ന പ്രതീക്ഷയിൽ ഓരോ ബജറ്റ് പ്രഖ്യാപനത്തിലും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവിടത്തുകാർ.
മേൽപ്പാലം വരുന്നതോടെ പ്രദേശത്തെ യാത്രക്കാരുടെ ദുരിതത്തിന് ഫലം കാണാൻ സാധിക്കും.ബാലരാമപുരം ലെവൽ ക്രോസിൽ മേൽപ്പാലത്തിനോ അടിപ്പാലത്തിനോ വേണ്ട നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന ആവശ്യവും ശകതമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.