നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ പേച്ചിപ്പാറക്കുസമീപം വനമേഖലയിൽ ഭീതി പടർത്തിയ കടുവ പിടിയിൽ. റബർതോട്ടം തൊഴിലാളികളെയും ആദിവാസി ജനതെയയും കഴിഞ്ഞ ഒരു മാസകാലത്തോളം ഭീതിയുടെ മുൾമുനയിൽ നിറുത്തിയ കടുവയാണിത്. വളർത്തുമൃഗങ്ങളെ രാത്രിയിൽ വന്ന് ആക്രമിച്ചതടക്കമുള്ള അനിഷ്ടസംഭവങ്ങൾ നടന്നിരുന്നു.
ബുധനാഴ്ച വൈകുന്നേരം പത്തുകാണി ഭാഗത്ത് കല്ലറവയലിൽ ഗുഹയിൽ പതുങ്ങിയിരുന്ന കടുവയെ കന്യാകുമാരി ഫോറസ്റ്റ് വകുപ്പിന്റെ കീഴിൽ മുതുമലയിൽ നിന്ന് വന്ന ഡോക്ടർമാരുടെ സംഘവും എലൈറ്റ് സേന വിഭാഗവും നടത്തിയ തിരച്ചിലിനൊടുവിൽ മയക്കുവെടിെവച്ച് പിടികൂടുകയായിരുന്നു.
കടുവയുടെ ആരോഗ്യം പരിശോധിച്ച ശേഷം ഭാവികാര്യത്തെക്കുറിച്ച് തീരുമാനിക്കുമെന്ന് ഡി.എഫ്.ഒ ഇളയരാജ പറഞ്ഞു. ജൂലൈ മൂന്നിന് ചിറ്റാർ റബർ ബോർഡ് ജീവനക്കാരുടെ കോളനിയിൽ കടന്ന് ആടിനേയും മാടിനേയും ആക്രമിച്ച് കൊന്നിരുന്നു. കൂടാതെ, നൂറാംവയലിൽ തൊഴിലാളിയായ രാധാകൃഷ്ണനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. നിരവധി കന്നുകാലികളെ ആക്രമിച്ച കടുവ 16 ദിവസമായി മാറിനിന്നെങ്കിലും പത്തുകാണിയിൽ കഴിഞ്ഞദിവസം നാല് ആടുകളെ കൊന്നിരുന്നു. ഈ കാലയളവിൽ വനംവകുപ്പ് അധികൃതർ കാമറകൾ സ്ഥാപിച്ചും കൂട് െവച്ചും എലൈറ്റ് സേനയെ കൊണ്ട് ഡ്രോൺ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരുഘട്ടത്തിൽ മടങ്ങിപ്പോയ ഫോറസ്റ്റ് സംഘം കഴിഞ്ഞദിവസത്തെ ആക്രമണത്തെ തുടർന്ന് വീണ്ടും എത്തി നടത്തിയ തിരച്ചിലിലാണ് മയക്കുവെടി െവച്ച് ഇതിനെ പിടികൂടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.