തിരുവനന്തപുരം: ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം.പൊള്ളുന്ന ചൂടിനെപ്പോലും വകവെക്കാതെ ക്ഷേത്രപരിസരങ്ങളിലും റോഡുകളിലും പൊങ്കാല അടുപ്പുകൾ തയാറായിരിക്കുകയാണ്. ക്ഷേത്രദർശനത്തിന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുവരെ ഭക്തർ പൊങ്കാലക്കായി തലസ്ഥാനത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10.30ന് മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ പകരുന്നതോടെയാണ് ഭക്തരുടെ അടുപ്പുകളിലും തീ തെളിയുന്നത്. ഉച്ചക്ക് 2.30ന് ഉച്ചപൂജക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.
ഇന്ന് ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം പൊങ്കാലയോടനുഅനുബന്ധിച്ച് ഇന്ന് ഉച്ച മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മുതല്‍ ഞായറാഴ്ച വൈകീട്ട് എട്ടുവരെ ചരക്ക് വാഹനങ്ങള്‍, വലിയ വാഹനങ്ങള്‍ എന്നിവക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിനോ റോഡ് അരികുകളിൽ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു അറിയിച്ചു.
ഇടക്കിടക്ക് വെള്ളം കുടിക്കാന്‍ മറക്കരുതേ
തിരുവനന്തപുരം: ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വമുറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണമുണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടക്കിടക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയവയുണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
മെഡിക്കല്‍ ടീമുകൾ സജ്ജം
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.