നേമം: വീട് അടിച്ചുതകർത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ പരാക്രമം കാട്ടി.നഗ്നതാപ്രദർശനത്തിനൊപ്പം വിസർജ്യമേറുംകൂടി ആയപ്പോൾ ഒരു പകൽ മുഴുവൻ സ്റ്റേഷനിലെ പൊലീസുകാർ വീർപ്പുമുട്ടി. നേമം സ്റ്റേഷൻ പരിധിയിൽ ശിവൻകോവിൽ റോഡിനുസമീപം താമസിക്കുന്ന ഷാനവാസ് (23) ആണ് അതിക്രമം കാട്ടിയത്. വെള്ളിയാഴ്ച രാത്രിയാണ് പൊറ്റവിള ഭാഗത്ത് ഒരു വീട്ടിലെ ഉപകരണങ്ങൾ അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട് നേമം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതുവരെ പ്രതി ശാന്തനായിരുന്നു. ഇയാളെ സെല്ലിൽ അടച്ചതുമുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സെല്ലിൽ വിവസ്ത്രനായ ഇയാൾ ശുചിമുറി അടിച്ചുതകർക്കാൻ തുടങ്ങി. അസഭ്യം പറയാൻ തുടങ്ങിയതോടെ പൊലീസുകാർ അടുക്കാതെയായി. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇയാളെ സെല്ലിന് പുറത്തിറക്കാൻ നോക്കിയെങ്കിലും അഴിക്കുള്ളിലും പൂട്ടിലും വിസർജ്യം തേച്ചു. പ്രതി നേരേത്ത ആവശ്യപ്പെട്ടതുപ്രകാരം ഒരു ന്യൂസ് പേപ്പർ ഇയാൾക്ക് നൽകിയിരുന്നു. ഇതിൽ മലമൂത്രവിസർജനം നടത്തിയശേഷം െപാലീസുകാർക്ക് നേരെ എറിഞ്ഞു. വെള്ളിയാഴ്ച വൈകി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാനവാസിനെതിരെ മുമ്പും ക്രിമിനൽ കേസ് ഉണ്ടായിരുന്നുവെന്നും പ്രതി കഞ്ചാവിന് അടിമയാണെന്നും നേമം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.