കോഴിക്കോട്: ഇതര സംസ്ഥാനത്തുനിന്നുള്ള തോട്ടം തൊഴിലാളിയുടെ ശരീരത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ ഏഴര കിലോയോളം തൂക്കംവരുന്ന മുഴ നീക്കി. ഗൂഡല്ലൂർ സ്വദേശിനിയായ അമ്പത്താറുകാരിക്കാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടന്നത്. സ്ത്രീ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. അണ്ഡാശയത്തിലെ മുഴയാണ് നീക്കിയത്. സർജൻ ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനക്കോളജിക് ഓങ്കോളജിസ്റ്റുമാരായ അമൃത നായർ, സുനൈജ, അനസ്തേഷ്യസ്റ്റുമാരായ ഡോ. ആേൻറാ എബി, ഡോ. ഷഫ്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇത്രവലിയ മുഴ ശരീരത്തിൽനിന്ന് നീക്കുന്നത് അപൂർവമാെണന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.