ഗൂഡല്ലൂർ: ലോക ന്യൂനപക്ഷ അവകാശദിനാചരണത്തിൻെറ ഭാഗമായി നീലഗിരി ജില്ല ഭരണകൂടം, ജില്ല ന്യൂനപക്ഷ പിന്നാക്ക വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ക്ഷേമപദ്ധതികൾ വിതരണം ചെയ്തു. ജില്ല കലക്ടർ എസ്.പി. അംറിത്ത് വിതരണം ചെയ്തു. ഗൂഡല്ലൂർ യതീംഖാനയിൽ നടന്ന പരിപാടിയിൽ ഗൂഡല്ലൂർ ആർ.ഡി.ഒ ശരവണകണ്ണൻ, തഹസിൽദാർ കൃഷ്ണമൂർത്തി, ജില്ല പിന്നാക്ക ന്യൂനപക്ഷ വിഭാഗം വെൽഫെയർ ഓഫിസർ ലോകനാഥൻ, ജില്ല സെക്രട്ടറി സുലൈമാൻ, ഡോ. അബ്ദുൽ നാസർ ഹാജി എന്നിവർ പങ്കെടുത്തു. ഉലമാക്കൾക്കുള്ള ഇരുചക്രവാഹനം ലഭിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയിൽ ഇളവു വരുത്തണമെന്ന് സുലൈമാൻ മാസ്റ്റർ കലക്ടറോട് അഭ്യർഥിച്ചു. അതുപോലെ പിന്നാക്ക വിഭാഗങ്ങൾക്കുള്ള വായ്പ പലിശരഹിത വായ്പയായി അനുവദിക്കണമെന്ന് കെ.എ.പി. ബാദുഷയും ആവശ്യപ്പെട്ടു. അബ്ദുൽ നാസർ ഹാജി, അഡ്വ. സയ്യദ് ബാവ, അബ്ദുസ്സമദ് തച്ചങ്ങാടൻ മമ്പാട്, കോൺട്രാക്ടർ അബ്ദുറഹ്മാൻ, വി.പി. അലി എന്നിവരടക്കം മുസ്ലിം സ്ത്രീ സഹായ സംഘം പദ്ധതിയിലേക്കുള്ള 1,85,000 രൂപയുടെ സംഭാവന നൽകിയതായും സെക്രട്ടറി അറിയിച്ചു. GDR CLR: ഗൂഡല്ലൂർ യതീംഖാനയിൽ നടന്ന ന്യൂനപക്ഷ ദിനാചരണത്തിൻെറ ഭാഗമായി പിന്നാക്ക വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ കലക്ടർ എസ്.പി. അംറിത്ത് വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.