പുൽപള്ളി: ആലൂർക്കുന്നിൽ കാട്ടാനകൾ നെൽകൃഷി വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം ആനകൾ പ്രദേശത്തെ നിരവധി കർഷകരുടെ ഞാറ്റടികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം ആലൂർക്കുന്നിനടുത്ത വനത്തിൽ നിന്നിറങ്ങിയ കാട്ടാനകളാണ് കൃഷിനാശം വരുത്തിയത്. വിത്ത് പാകിയതും ഞാറ്റടികൾ ഒരുക്കിയതുമായ പാടത്താണ് ആനക്കൂട്ടമിറങ്ങിയത്. തുടർച്ചയായി ആനയിറങ്ങി കൃഷിനാശം വരുത്തിയിട്ടും വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം നടത്തുമെന്ന് കർഷകർ പറഞ്ഞു.
പ്രദേശത്ത് വന്യജീവി ശല്യം കഴിഞ്ഞ കുറെ മാസങ്ങളായി തുടരുകയാണ്. രാത്രിയായാൽ ആനകൾ നടുറോഡിൽ ഇറങ്ങുന്നു. ഈ വഴിയുള്ള വാഹനയാത്രയും അപകടകരമായി. കൃഷിനാശം വരുത്തിയ കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കർഷകർ കൃഷിചെയ്യുന്നത്. ഈ കൃഷിയാണ് കാട്ടാനകൾ ഇറങ്ങി നശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.