കൽപറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സി.പി.എമ്മുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രദേശത്തെ രണ്ടു കോൺഗ്രസ് നേതാക്കൾ സി.പി.എമ്മുമായി ചേർന്ന് ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വോട്ടുകള്‍ ചെയ്യിച്ചത് യു.ഡി.എഫ് മുന്നണിക്ക് യോജിച്ചതല്ലെന്നും കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ കൂട്ടുകെട്ടിന്റെ ഫലമായി മൂന്നു വാര്‍ഡുകളിൽ ലീഗ് സ്ഥാനാർഥികളെ തോൽപിച്ചിരുന്നു. സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ന്നുവരുന്ന രീതി നിലനിര്‍ത്താനാണ് മുന്നണി തീരുമാനം. കണിയാമ്പറ്റ, മൂപ്പൈനാട്, വെള്ളമുണ്ട പഞ്ചായത്തുകളാണ് യു.ഡി.എഫ് ലീഗിന് നല്‍കിയിരുന്നത്. ചിലയാളുകള്ക്കുവേണ്ടി ഈ നിർദേശം മാറ്റാന്‍ കഴിയില്ലെന്നു പറഞ്ഞതാണ് തര്‍ക്കത്തിന് തുടക്കം. സി.ഡി.എസ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുണ്ടായ ബഹളത്തിനിടക്ക് സംഭവിച്ച ഉന്തുംതള്ളും ഡി.സി.സി സെക്രട്ടറിയെ ആക്രമിച്ചു എന്ന തരത്തില്‍ വളച്ചൊടിക്കുകയാണെന്നും ഇവർ ആരോപിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് കുഞ്ഞമ്മദ് നെല്ലോളി, ജനറല്‍ സെക്രട്ടറി കെ.എം. ഫൈസല്‍, ട്രഷറര്‍ വി.എസ്. സിദ്ദീഖ്, അയമു കരണി, അബ്ദുല്‍ ഗഫൂര്‍, മൊയ്തൂട്ടി കാവുങ്ങല്‍, ഹുസൈന് കീടക്കാട്, നാസർ പുതിയാണ്ടി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.