കൽപറ്റ: കോവിഡ് രോഗവ്യാപന തോത് ഉയരുന്ന സാഹചര്യത്തില്‍ വിവാഹങ്ങള്‍, കായിക മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു.
ചെറിയ ഹാളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വിവാഹങ്ങളില്‍ പരമാവധി 100 ആളുകളെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. വലിയ ഹാള്‍, തുറന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് പരമാവധി 200 ആളുകള്‍ക്ക് പങ്കെടുക്കാം.
കൂടാതെ കുടുംബത്തിലെ ഉത്തരവാദപ്പെട്ടവര്‍ വിവാഹം നടക്കുന്ന പരിധിയിലുള്ള സ്റ്റേഷന് ഹൗസ് ഓഫിസറെ വിവരം രേഖാമൂലം അറിയിക്കണം. വിവാഹത്തിന് ക്ഷണിച്ചവരുടെ ലിസ്റ്റ് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. കായിക മത്സരങ്ങള്‍ (ഇന്‍ഡോര്‍-ഔട്ട്ഡോര്‍) നടത്തുന്നതിന് മുമ്പായി നിര്‍ബന്ധമായും ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫിസറുടെ അനുമതി വാങ്ങണം.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങളും പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. വരുന്ന കാണികളുടെ പേര് വിവരവും നല്‍കണം. കായിക മത്സരങ്ങളില്‍ ഇന്‍ഡോറില്‍ 100ഉം തുറന്ന മൈതാനങ്ങളില്‍ 200ഉം കാണികള്‍ എന്നുള്ളത് കര്‍ശനമായി പാലിക്കണം.
വ്യവസ്ഥകള്‍ പാലിക്കാത്ത വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. നിലവില്‍ ജില്ലയില്‍ കോവിഡ് വ്യാപനത്തിെൻറ തോത് പതിയെയാണെങ്കിലും വര്‍ധിച്ചുവരുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും ക്രമാതീതമായി കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതും പരിഗണിച്ചാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.