മാനന്തവാടി: കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍ നിന്ന് സ്ഥിരം യാത്രക്കാർക്ക് ബോണ്ട് സര്‍വിസ് തുടങ്ങി.ഒരു ബസ് കല്‍പറ്റയിലേക്കും, ഒന്ന് പൂക്കോട് വെറ്ററിനറി കോളജിലേക്കുമാണ് സര്‍വിസ് നടത്തുക. രണ്ട് ബസുകളും രാവിലെ ഒമ്പതിന് മാനന്തവാടിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് അഞ്ചിന് കല്‍പറ്റയില്‍ നിന്നും, 4.40ന് വെറ്ററിനറി കോളജില്‍ നിന്നും മാനന്തവാടിയിലേക്ക് തിരിക്കും.
മാനന്തവാടി ബസ് സ്റ്റാൻഡില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ സര്‍വിസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു.
ട്രാവല്‍ കാര്‍ഡ് വിതരണം കെ.എസ്.ആര്‍.ടി.സി നോര്‍ത്ത് സോണ്‍ എക്സി. ഡയറക്ടര്‍ സി.വി. രാജേന്ദ്രന്‍ നിര്‍വഹിച്ചു. യാത്രക്കാര്‍ക്ക് 10, 15, 20 ദിവസത്തേക്ക് കാര്‍ഡുകള്‍ മുന്‍കൂറായി പണം അടച്ച് വാങ്ങാം. സൗജന്യ വൈഫൈ, ഓട്ടോമാറ്റിക് സാനിറ്റൈസര്‍, സീറ്റ് ലഭ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബോര്‍ഡ് മെംബര്‍ സി.എം. ശിവരാമന്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സൻ ശോഭ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.