മാ​ന​ന്ത​വാ​ടി -കൊ​യി​ലേ​രി- കൈ​ത​ക്ക​ൽ റോ​ഡ്

അ​ഞ്ച് വ​ർ​ഷ​ം കഴിഞ്ഞിട്ടും റോ​ഡ് നി​ർമാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല

മാ​ന​ന്ത​വാ​ടി: കേ​വ​ലം പ​ത്ത​ര കി.​മീറ്റർ ദൂ​ര​മു​ള്ള റോ​ഡ് നി​ർ​മാ​ണം അ​ഞ്ച് വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. മാ​ന​ന്ത​വാ​ടി -കൊ​യി​ലേ​രി- കൈ​ത​ക്ക​ൽ റോ​ഡി​നാ​ണ് ഈ ​ഗ​തി. 2016-17ൽ ​കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 46 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 2018 ന​വം​ബ​ർ 23നാ​ണ് അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.

ര​ണ്ട് വ​ർ​ഷം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​മാ​ണ ക​മ്പനി​യാ​യ ഏ​റ​നാ​ടു​മാ​യു​ള്ള വ്യ​വ​സ്ഥ. വീ​തി കൂ​ട്ടി വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തി​യു​ള്ള നി​ർ​മാ​ണ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഓ​വു​ചാ​ൽ, ക​ൽ​വ​ർ​ട്ടു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​യി. ഒ​രു വ​ർ​ഷം മു​മ്പാ​ണ് ബി ​ആ​ൻ​ഡ് എം ​ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. 12 ബ​സ് ബേ​ക​ൾ, ന​വീ​ന മാ​തൃ​ക​യി​ലു​ള്ള ഷെ​ൽ​ട്ട​റു​ക​ൾ എ​ന്നി​വ​യു​ടെ പ​ണി ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ക്ര​ഷ് ബാ​രി​ക്കേ​ഡു​ക​ളു​ടെ​യും തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ്രൊ​ട്ട​ക്ഷ​ൻ റീ​ലു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​യും തു​ട​ങ്ങി​യി​ട്ടി​ല്ല.

ക്ര​ഷ് ബാ​രി​ക്കേ​ഡു​ക​ൾ​ക്ക് വെ​ള്ള, ക​റു​പ്പ് ചാ​യം പൂ​ശ​ൽ, ദി​ശ സൂ​ച​ക ബോ​ർ​ഡു​ക​ൾ, ഗ​താ​ഗ​ത നി​യ​ന്ത്ര​ണ ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യൊ​ന്നും സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഈ ​നി​ല തു​ട​ർ​ന്നാ​ൽ ഒ​രു വ​ർ​ഷം കൂ​ടി പി​ന്നി​ടേ​ണ്ടി വ​രും റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ.

ന​ട​പ്പാ​ത​ക​ൾ​ക്ക് കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ൃത്തി​ക​ളും ന​ട​ക്കേ​ണ്ട​തു​ണ്ട്. മാ​ന​ന്ത​വാ​ടി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് കു​തി​പ്പേ​കു​ന്ന റോ​ഡാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും അ​നാ​സ്ഥ​ല​മൂ​ലം ഇ​ഴ​യു​ന്ന​ത്. ഒ​രി​ട​ത്ത് സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

Tags:    
News Summary - Road construction not completed even after five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.