പുൽപള്ളി: കുരുമുളക് കൃഷിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി വിജയിച്ചിരിക്കുകയാണ് മുള്ളൻകൊല്ലി ചേലൂരിലെ കളപ്പുരക്കൽ ഷാജൻ. കുരുമുളക് വള്ളി, തിപ്പലി ചെടിയുമായി ചേർത്ത് ബഡ് തൈകൾ ഉണ്ടാക്കിയാണ് ഈ കർഷകൻ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ഒരു കാലത്ത് കുരുമുളകിന് പേരുകേട്ട പുൽപള്ളി മേഖലയിൽ ഇന്ന് പേരിനു മാത്രമാണ് കൃഷി നടക്കുന്നത്.
കുരുമുളക് വള്ളികൾ വൻതോതിൽ നശിച്ചു. രോഗ കീടബാധകളാണ് നാശത്തിന് പ്രധാന കാരണം. ഇത്തരം ഒരു സാഹചര്യത്തിലാണ് ഷാജൻ കുരുമുളക് വള്ളികൾ ബഡ് ചെയ്ത് അത്യുൽപാദക ശേഷിയുള്ള ഇനമാക്കി മാറ്റിയത്. പന്നിയൂർ ഇനം കുരുമുളക് വള്ളിയിലാണ് പരീക്ഷണം നടത്തിയത്. ഇത് വിജയം കണ്ടതോടെ കൂടുതൽ സ്ഥലത്ത് ഇത്തരത്തിലുള്ള കുരുമുളക് തൈകൾ നട്ടുപിടിപ്പിച്ചു.
ഈ ചെടികളിൽ ഒരുവിധത്തിലുള്ള രോഗങ്ങളും കാണാനില്ല. നട്ട് രണ്ടുവർഷം കഴിഞ്ഞ ചെടികളിലെല്ലാം മികച്ച വിളവുമാണ്. ഏറെ വലുപ്പത്തിലുള്ള തിരികളിൽ നിറയെ കായ്കൾ ഉണ്ടായി നിൽക്കുന്നത് കാഴ്ചയാണ്. ഈ കൃഷിരീതിയെക്കുറിച്ച് പഠിക്കാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.