ഗൂഡല്ലൂർ: നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് കട സീൽ ചെയ്തു. നിരോധിത പുകയില വിൽപന നടത്തുന്ന കടകൾ പൊലീസ് തുടർച്ചയായി നിരീക്ഷിച്ച് സാധനങ്ങൾ കണ്ടുകെട്ടി കേസെടുക്കുന്നതിനിടയിലാണ് കോഴിക്കോട് റോഡിലെ പലചരക്ക് കടയിൽ ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നതായി കണ്ടെത്തിയത്. ഉൽപന്നങ്ങൾ പിടികൂടി കേസെടുത്തു.
നിരോധിത ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ സീൽ ചെയ്യാൻ ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിനോടും ശുപാർശ ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇന്നലെ ആർ.ടി.ഒ കുത്റത്തുല്ല, ജില്ല ഫുഡ് ഓഫിസർ സുരേഷ്, ഭക്ഷ്യസുരക്ഷ ഓഫിസർ സെന്തിൽകുമാർ, ഇൻസ്‌പെക്ടർ രാമേശ്വരൻ, പോലീസ് എന്നിവരുടെ സാന്നിധ്യത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് കട അടച്ചുപൂട്ടി സീൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.