വൈത്തിരി: നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പഴയ വൈത്തിരി ചാരിറ്റി ഇരുമ്പു പാലം അപകടാവസ്ഥയിൽ.
മൂന്നരപ്പതിറ്റാണ്ടോളം പഴക്കമുള്ള ഈ പാലത്തിലൂടെയാണ് ചാരിറ്റി, മുള്ളൻപാറ, വട്ടപ്പാറ, അംബേദ്കർ കോളനി എന്നിവിടങ്ങളിലേക്ക് താമസക്കാർ പോകുന്നത്. നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളുമുള്ള സ്ഥലങ്ങളാണിവ.സഞ്ചാരികളുടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളും ഈ പാലത്തിലൂടെയാണ് പോകുന്നത്. പാലം പണി അടിയന്തരമായി നടത്തണമെന്നവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം പഞ്ചായത്തിന് നൽകിയിട്ടുണ്ട്. ഫണ്ട് ലഭ്യതക്കനുസരിച്ച് പാലം പണി പരിഗണിക്കുമെന്ന് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.