ആദിവാസി ജീവനക്കാരനെ മർദിച്ചതായി പരാതി

വൈ​ത്തി​രി: പൂ​ക്കോ​ട് എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മ​ത്തി​ലെ ആ​ദി​വാ​സി ജീ​വ​ന​ക്കാ​ര​നെ ഒ​രു​കൂ​ട്ടം സ​ന്ദ​ർ​ശ​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ത​ളി​പ്പു​ഴ ചേ​രി​ക്കു​ന്നു​മ്മ​ൽ ശ്രീ​നാ​ഥി​നെ​യാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ സം​ഘം മ​ർ​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് എ​ൻ ഊ​രി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തീ​രാ​റാ​യ സ​മ​യ​ത്ത് എ​ത്തി​യ​വ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

ക​രി​ഞ്ച​ന്ത​യി​ലെ​ടു​ത്ത പ്ര​വേ​ശ​ന ടി​ക്ക​റ്റു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. എ​ൻ ഊ​രി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റ് മാ​ത്ര​മാ​ണ് സം​ഘ​ത്തി​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നും വാ​ഹ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റി​ല്ലാ​ത്ത​തി​നാ​ൽ മു​ക​ളി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘം മ​ർ​ദി​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ശ്രീ​നാ​ഥി​നെ വൈ​ത്തി​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Complaint of assaulting tribal employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.