എൻ ഊര് ഭരണസമിതി പിരിച്ചുവിട്ടതിൽ വിവാദം

വൈത്തിരി: പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമ ഭരണസമിതി പിരിച്ചുവിട്ട് പുതിയ സമിതി രൂപവത്കരിച്ചതിനെ ചൊല്ലി വിവാദം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഊര് മൂപ്പന്മാർ ചേർന്ന് തെരഞ്ഞെടുക്കുന്നതാണ് ഭരണസമിതി. കഴിഞ്ഞ ദിവസം 26 ഊരു മൂപ്പന്മാരിൽ 21 പേരുടെ പൊതുയോഗത്തിലാണ് പുതിയ സമിതിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത്.

ഭരണ സമിതിയുടെ പുതിയ സെക്രട്ടറിയായി മണി മീഞ്ചാലിനെ തിരഞ്ഞെടുത്തു. ഒരുവർഷത്തെ കാലാവധിയിലാണ് ഓരോ ഭരണസമിതിയെയും തിരഞ്ഞെടുക്കുന്നത്. ഊര് മൂപ്പന്മാരെ മാത്രമാണ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക.

എന്നാൽ, ഭരണസമിതി പിരിച്ചുവിട്ടതിലും പുതിയ ഭരണസമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തതിനുമെതിരെ മുൻ ഭരണസമിതി സെക്രട്ടറി രംഗത്തുവന്നു. എൻ ഊര് മാനേജമെന്റ് പക്ഷപാതപരമായി പെരുമാറിയെന്നും മുൻകൂട്ടി അറിയിക്കുകയോ ബൈലോയിൽ പറഞ്ഞ സമയപരിധിയിൽ നോട്ടീസ് നൽകുകയോ ചെയ്യാതെയാണ് ഭരണസമിതി പിരിച്ചുവിട്ട് തന്നെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതെന്നുമാണ് സെക്രട്ടറി സി.കെ. ബാലകൃഷ്‌ണൻ ആരോപിക്കുന്നത്.

അതേസമയം, എൻ ഊര് ഭരണ സമിതി വിവിധ ഊരുകളിലെ മൂപ്പന്മാരുടെ കൂട്ടായ്മയാണെന്നും ബാലകൃഷ്ണൻ ഊരിന്റെ മൂപ്പനല്ലാത്തതുകൊണ്ട് സമിതിയിൽ അംഗമാവില്ലെന്നും എൻ ഊര് സി.ഇ.ഒ ശ്യാം പ്രസാദ് പറഞ്ഞു. പൊതുയോഗം വിളിച്ച് പുതിയ സമിതിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തതോടെ പഴയ സമിതി ഇല്ലാതായി. ബാലകൃഷ്ണൻ ഊരുമൂപ്പനാകുന്ന നിമിഷം സമിതിയിൽ അംഗമാകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ആകണമെങ്കിൽ സമിതി തിരഞ്ഞെടുക്കണം.

Tags:    
News Summary - Controversy over the dissolution of the en ooru governing body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.