വൈത്തിരി: വായനയുടെ ലോകത്ത് അരനൂറ്റാണ്ടിലധികം സഞ്ചരിച്ച ദ്രൗപതിയമ്മക്ക് പുസ്തകങ്ങളുമായി ജില്ല ജനമൈത്രി പൊലീസ്. 72 വയസ്സുള്ള ദ്രൗപതിയമ്മ മൂന്നര പതിറ്റാണ്ടിലധികം തേയില തോട്ടത്തിലെ തൊഴിലാളിയായിരുന്നു. 14 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് പൊഴുതന മുത്താറിക്കുന്ന് സ്വദേശിനിയായ ദ്രൗപതിയമ്മയുടെ വായന. അമ്മ പങ്കജാക്ഷിയമ്മയും നല്ല വായനക്കാരിയായിരുന്നെന്നും അവരിൽ നിന്നാണ് വായനാശീലം സ്വായത്തമാക്കിയെതന്നുമാണ് ദ്രൗപതിയമ്മ പറയുന്നത്.
ദ്രൗപതിയമ്മയുടെ വായനാകമ്പവും ആവശ്യമായ പുസ്തകങ്ങൾ ലഭിക്കാതെ പോകുന്നതും അറിഞ്ഞു ജില്ല ജനമൈത്രി പൊലീസ് പുസ്തകങ്ങളുമായി അവർക്കരികിലെത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സമാഹരിച്ച 25ഓളം പുസ്തകങ്ങൾ വൈത്തിരി പൊലീസ് ഇൻസ്പെക്ടർ ബോബി വർഗീസ്, ജനമൈത്രി ജില്ല അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ എന്നിവർ ചേർന്ന് ദ്രൗപതിയമ്മക്ക് കൈമാറി. ചടങ്ങിൽ വൈത്തിരി സബ് ഇൻസ്പെക്ടർ മണി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു, പി. ആലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.